മാർച്ച് 29 മുതൽ പട്ടാമ്പിയിൽ നടക്കുന്ന സരസ് മേളയുടെ പോസ്റ്റർ ജില്ലാകലക്റ്റർ ഡോ.പി.സുരേഷ്ബാബു പ്രകാശനം ചെയ്തു. പട്ടാമ്പി നഗരസഭാ സെക്രട്ടറി സീന പോസ്റ്റർ ഏറ്റുവാങ്ങി. 10 ദിവസം നീണ്ടു നിൽക്കുന്ന പ്രദർശന-വിപണന-കലാ-സാംസ്‌കാരിക മേളയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും കരകൗശല വിദഗ്ധർ പങ്കെടുക്കും. ദേശീയ ഗ്രാമ വികസന വകുപ്പും സംസ്ഥാന കുടുംബശ്രീ മിഷനും ചേർന്നാണ് സരസ് മേള നടത്തുന്നത്.