എറണാകുളം: ജില്ലയിൽ ഉയർന്ന നിലവാരത്തിലുള്ള വഴിയിട ശൗചാലയങ്ങൾ പ്രവർത്തനക്ഷമമാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ കീഴിൽ ഉയർന്ന നിലവാരമുള്ള 237 ശൗചാലയങ്ങൾ വർഷാവസാനത്തോടെ പ്രവർത്തനസജ്ജമാകും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ നടന്ന പദ്ധതി അവലോകന യോഗത്തിൽ ടെൻഡറിങ് നടപടികളും, നിർമാണവും വേഗത്തിലാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകി.

പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റികളിലും പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തടസങ്ങൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും പൂർണ പിന്തുണ ഉറപ്പാക്കും. യോഗത്തിൽ ജില്ലാ വികസന കമ്മിഷണർ അഫ്സന പർവീൺ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എച്ച് ഷൈൻ, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സുജിത് കരുൺ എന്നിവർ പങ്കെടുത്തു.