ബയോഫ്‌ളോക്ക്  മത്സ്യക്കൃഷിക്ക് താത്പ്പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ 27 നകം മലമ്പുഴയിലെ ജില്ലാ ഫിഷറീസ് ഓഫീസില്‍ അപേക്ഷിക്കാം. ജലലഭ്യത കുറവുള്ള സ്ഥലങ്ങളിലും സ്വന്തമായി കുളങ്ങള്‍ ഇല്ലാത്ത ആളുകള്‍ക്കും മത്സ്യക്കൃഷി ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ ആവിഷ്‌ക്കരിച്ച നൂതന കൃഷിരീതിയാണിത്.

ജലത്തിലെ അമോണിയയെ നിയന്ത്രിച്ച് മത്സ്യത്തിന് ആവശ്യമായ സൂക്ഷ്മ ജീവികള്‍ അടങ്ങുന്ന ആഹാരം ടാങ്കില്‍ തന്നെ ഉല്‍പ്പാദിപ്പിച്ചു മത്സ്യം വളര്‍ത്തുന്ന രീതിയാണ് ബയോഫ്‌ളോക്ക്  മത്സ്യക്കൃഷി. 4 മീറ്റര്‍ വ്യാസവും 1.2 മീറ്റര്‍ ഉയരവുമുള്ള 7 ടാങ്കുകളോ 5 മീറ്റര്‍ വ്യാസവും 1.2 മീറ്റര്‍ ഉയരവുമുള്ള 7 ടാങ്കുകളോ പദ്ധതി പ്രകാരം നിര്‍മ്മിക്കണം. 7.5 ലക്ഷം ചെലവു വരുന്ന പദ്ധതിക്ക് 40% സര്‍ക്കാര്‍ ധനസഹായമായി ലഭിക്കും. 6 മാസം കൊണ്ട് വിളവെടുക്കാവുന്ന നൈല്‍ തിലാപ്പിയ മത്സ്യമാണ് നിക്ഷേപിക്കുന്നത്. ഒരു വര്‍ഷം രണ്ട് കൃഷി ചെയ്യാന്‍ സാധിക്കും.

സംസ്ഥാനത്തൊട്ടാകെ ഏഴ് ടാങ്കുകള്‍ വീതമുള്ള 900 യൂണിറ്റുകളാണ്  പി.എം.എം.എസ്.വൈ പദ്ധതി വഴി സ്ഥാപിക്കുന്നത്.