പൊന്മുടി ലോവര്‍ സാനിറ്റോറിയം സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പുത്തന്‍ സംവിധാനങ്ങളുടെ ഉദ്ഘാടനം നാളെ (22 ഒക്ടോബര്‍) രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.  2.08 കോടി ചെലവഴിച്ച് ടൂറിസം വകുപ്പാണ്  പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കുട്ടികള്‍ക്കുള്ള കളിസ്ഥലം, ലാന്‍ഡ് സ്‌കേപ്പിങ്, നടപ്പാത, ഇരിപ്പിടങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. അപ്പര്‍ സാനിറ്റോറിയത്തില്‍ തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കുന്നതിനും മറ്റുമായി ഇവിടം ഉപയോഗപ്പെടുത്താന്‍ സാധിക്കും.  സഞ്ചാരികളുമായി വരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ക്ക് സൗകര്യപ്രദമായി പാര്‍ക്ക് ചെയ്യുന്നതിനും ലോവര്‍ സാനിറ്റോറിയത്തില്‍ സൗകര്യമുണ്ട്.  പൊന്മുടിയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനായി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ്, കെ.ടി.ഡി.സി കോട്ടേജുകള്‍ എന്നിവ വിനോദസഞ്ചാര വകുപ്പ് നേരത്തെതന്നെ ഒരുക്കിയിട്ടുണ്ട്.