നിയമനങ്ങൾ പി.എസ്.സി ക്കു വിട്ടിട്ടും വിശേഷാൽ ചട്ടങ്ങൾ/റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ എന്നിവയിൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് ടാസ് ക് ഫോഴ്‌സ് രൂപീകരിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി.

ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ്, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗ്, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു.വി, നിയമവകുപ്പ് സെക്രട്ടറി പി.കെ.അരവിന്ദ ബാബു എന്നിവരാണ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങൾ.