യുവജനങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും വളര്‍ന്നു വരുന്ന മയക്കുമരുന്ന്,  മദ്യസംസ്‌ക്കാരത്തില്‍ നിന്നും അവര്‍ പിന്‍തിരിയണമെന്ന് ശെഹനായ്  വിദഗ്ധന്‍ ഡോ.ഉസ്താദ് ഹസ്സന്‍ ഭായ് പറഞ്ഞു. സമൂഹത്തില്‍ നടമാടുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ നല്ല വിദ്യാഭ്യാസം നേടി  ഉത്തമ പൗരന്‍മാരായി വളരണമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
മടിക്കൈ മോഡല്‍ കോളേജ് ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാന്‍ അഭിരാമിരാജ് അധ്യക്ഷയായിരുന്നു. പ്രിന്‍സിപ്പല്‍ പ്രൊഫ.വി.ഗോപിനാഥന്‍, ഡോ.യു.ശശി മേനോന്‍, കെ.വി. കുഞ്ഞികൃഷ്ണന്‍ , മൃദംഗം വിദ്വാന്‍ രാധാകൃഷ്ണന്‍,ശ്രീഹരി സംസാരിച്ചു. തുടര്‍ന്നു  ഹസ്സന്‍ ഭായിയും രാധാകൃഷ്ണനും കലാപരിപാടികള്‍ അവതരിപ്പിച്ചു. യോഗത്തില്‍    അന്തര്‍ദേശീയ  തമിഴ്   യൂണിവേഴ്‌സിറ്റി, യു.എസ്.എ  ഹോണററി ഡി.ലിറ്റ് ബിരുദം നല്‍കിയ ഹസ്സന്‍ ഭായിയെ പ്രിന്‍സിപ്പല്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ.യു.ശശി മേനോന്‍ ഉപഹാരം നല്‍കി.