എറണാകുളം: ചെറുവട്ടൂർ ഗവൺമെന്റ് എൽ പി സ്‌കൂളിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടത്തിന് നിർമ്മാണം പൂർത്തീകരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.