കുടുംബശ്രീ ഉത്സവ് മെഗാ ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് മേളയുടെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 4ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. കുടുംബശ്രീ ഓണ്‍ലൈന്‍ സൈറ്റ് www.kudumbashreebazaar. com വിപണന പോര്‍ട്ടലിലൂടെ വിലക്കുറവിലും ലാഭത്തിലും ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. 350 സംരംഭകരുടെ 1020 ഉല്‍പ്പന്നങ്ങള്‍ ഈ പോര്‍ട്ടലിലൂടെ വാങ്ങാം.

നവംബര്‍ 4 മുതല്‍ 19 വരെയാണ് ക്യാമ്പയിന്‍. 200രൂപക്ക് മുകളില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഇന്ത്യയില്‍ എവിടെയും ഡെലിവറി ചാര്‍ജ് ഇല്ലാതെ എത്തിച്ചു നല്‍കും. പോസ്റ്റല്‍ വകുപ്പുമായി ചേര്‍ന്നാണ് നടപ്പിലാക്കുന്നത്. 600 ലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് 40% ഇളവ് ലഭിക്കും. 1000രൂപയ്ക്ക് മുകളില്‍ വാങ്ങുന്നവര്‍ക്ക് 10% അധികം ഇളവും ലഭിക്കും. സമ്മാന കൂപ്പണുകളും ഒരുക്കിയിട്ടുണ്ട്.ജില്ലയിലെ 25 യൂണിറ്റുകളില്‍ നിന്നായി 100 ല്‍ പരം ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കും. ജില്ലാ തലത്തിലും
സി ഡി എസ് തലത്തിലും ഉത്സവ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നടത്തുമെന്നും ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍ അറിയിച്ചു.