നവീകരിച്ച സ്‌നേഹതീരം പാര്‍ക്കിന്റെയും ഓപ്പണ്‍ ജിമ്മിന്റെ നിര്‍മാണോദ്ഘാടനവും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. ഗീതാ ഗോപി എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പാര്‍ക്ക് നവീകരിച്ചത്. ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിച്ച 2.50 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓപ്പണ്‍ ജിം നിര്‍മ്മിക്കുന്നത്. നവീകരിച്ച സ്‌നേഹതീരം പാര്‍ക്ക് ടൂറിസ്റ്റുകള്‍ക്ക് തുറന്ന് കൊടുത്തു.

ഗീതാ ഗോപി എം എല്‍ എ അധ്യക്ഷയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി മഹാദേവന്‍, പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത, ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ എ. കവിത എന്നിവര്‍ പങ്കെടുത്തു.