എറണാകുളം: റവന്യൂ പരാതികളിൽ പരിഹാരം കണ്ടെത്തി കോതമംഗലം താലൂക്കിലെ ഓൺലൈൻ റവന്യൂ അദാലത്ത്. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച നടന്ന അദാലത്തിൽ 68 പരാതികൾക്ക് പരിഹാരം കണ്ടെത്തി. ഇതിൽ 35 പരാതികൾക്ക് അദാലത്തിന് മുൻപ് തന്നെ പരിഹാരം കണ്ടെത്താൽ കോതമംഗലം താലൂക്കിന് സാധിച്ചു. ആകെ 75 പരാതികൾ പരിഗണിച്ചതിൽ ഏഴ് പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട ഓഫീസുകൾക്ക് കൈമാറി.

അദാലത്തിൽ എ.ഡി.എം സാബു കെ. ഐസക്ക്, ഹുസൂർ ശിരസ്തിദാർ ജോർജ് ജോസഫ്, കോതമംഗലം തഹസിൽദാർ റെയ്ച്ചൽ കെ. വർഗീസ്, അഡീഷണൽ തഹസിൽദാർ കെ.എം നാസർ എന്നിവർ പങ്കെടുത്തു.