എറണാകുളം: എറണാകുളം ജനറൽ ആശുപത്രി ഗൈനക്കോളജി വാർഡിൽ ഹൈ ഡിപ്പൻ്റൻസി യൂണിറ്റ് സജ്ജീകരിക്കുന്നതിനായി ജോൺ ഫെർണാണ്ടസ് എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയുടെ ഉപകരണങ്ങൾ ആശുപത്രി സൂപ്രണ്ട് ഡോ.എ അനിതക്ക് കൈമാറി. വെൻ്റിലേറ്റർ, ഐ സി യു കോട്ട്, പൾസ് ഓക്സി മീറ്റർ, ഡെഫ്രിബിലേറ്റർ വിത്ത് കാർഡിയാക് മോണിറ്റർ, സിറിഞ്ച് ഇഷ്യൂഷൻ പമ്പ് , പേഷ്യൻ്റ് വാർമർ ഉൾപ്പടെയുള്ള ഉപകരണങ്ങളാണ് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ കൈമാറിയത്.

ചടങ്ങിൽ ടി. ജ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ കെ കുട്ടപ്പൻ , ആശുപത്രി വികസന അഡ്വൈസർ ഡോ. ജുനൈദ് റഹ്മാൻ മെമ്പർമാരായ കുമ്പളം രവി, അഡ്വ. അനിൽകുമാർ അഭിലാഷ്, രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു .