ഗുരുവായൂർ നഗരസഭയിലെ ഷീ ലോഡ്ജ് നിർമ്മാണവും ടൗൺ ഹാൾ വിപുലീകരണവും സൗന്ദര്യവൽക്കരണവും കെ വി അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങൾക്കായി ഗുരുവായൂരിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്നതിനായി എൻ യു എൽ എം പദ്ധതി വിഹിതമായ 2.42 കോടി നഗരസഭ വിഹിതവും ചേർത്ത് 3. 45 കോടി ചെലവഴിച്ചാണ് ഷീ ലോഡ്ജ് പൂർത്തിയാക്കുക.

എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 95 ലക്ഷവും നഗരസഭ വിഹിതമായ 15 ലക്ഷവും ചേർത്ത് 1.10 കോടി രൂപയുടെ വികസനമാണ് നഗരസഭ ടൗൺഹാളിൻ്റെ വിപുലീകരണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി വിനിയോഗിക്കുക.