തെന്നിശ്ശേരിമുക്ക്- നന്ദനത്ത്  മുക്ക്, തോപ്പില്‍ കടവ്- ആറ്റുപുറം റോഡ് എന്നിവ മന്ത്രി ജെ മെഴ്‌സികുട്ടിയമ്മ നാടിനു സമർപ്പിച്ചു 

ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ തെന്നിശ്ശേരിമുക്ക്- നന്ദനത്ത്  മുക്ക് റോഡ്,  പടിഞ്ഞാറേകല്ലട ഐത്തോട്ടുവ വാര്‍ഡില്‍ തോപ്പില്‍ കടവ്- ആറ്റുപുറം റോഡ് എന്നിവയുടെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ  നിര്‍വഹിച്ചു.
ഫിഷറീസ് വകുപ്പിന്റെ  തീരദേശ റോഡ് വികസനത്തിന്റെ ഭാഗമായിട്ടാണ് റോഡുകളുടെ ഉദ്ഘാടനം നടന്നത്. 70.5 ലക്ഷം രൂപ ശൂരനാടും, 77 ലക്ഷം രൂപ പടിഞ്ഞാറേകല്ലടയിലെ റോഡിനും വിനിയോഗിച്ചു.
ശൂരനാട് തെക്ക് പഞ്ചായത്തില്‍ നടന്ന റോഡുകളുടെ ഉദ്ഘാടന  പരിപാടിയില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പ കുമാരി, ജില്ലാ പഞ്ചായത്ത് അംഗം എം ശിവശങ്കര പിള്ള, വൈസ് പ്രസിഡന്റ് പി ഗീതാകുമാരി, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ  ശുഭ അധ്യക്ഷയായി. പഞ്ചായത്ത് അംഗങ്ങള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.