കൊല്ലം:   ജില്ലയില്‍ വെള്ളിയാഴ്ച(ഒക്‌ടോബര്‍ 30) 482 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 636 പേര്‍  രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങര, കാവനാട് ഭാഗങ്ങളിലും മുന്‍സിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും  ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുലശേഖരപുരം, കൊറ്റങ്കര, ശാസ്താംകോട്ട, എഴുകോണ്‍, തൃക്കോവില്‍വട്ടം, തലവൂര്‍, നീണ്ടകര, പെരിനാട്, പനയം, പേരയം എന്നിവിടങ്ങളിലുമാണ്  രോഗബാധിതര്‍ കൂടുതലുള്ളത്.

സമ്പര്‍ക്കം മൂലം 474 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ആറു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.കോര്‍പ്പറേഷൻ പരിധിയില്‍ 95 പോരാണ്  രോഗബാധിതരായത്.  ശക്തികുളങ്ങര-14, കാവനാട്-13, മങ്ങാട്-6, മുണ്ടക്കല്‍-5, ചാത്തിനാംകുളം പുള്ളിക്കട വടക്കേവിള എന്നിവിടങ്ങളില്‍ നാലു വീതവും അയത്തില്‍, കല്ലുംതാഴം പ്രദേശങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍.മുണ്ടയ്ക്കല്‍ സ്വദേശി സനാതനന്‍ (82), പുനലൂര്‍ സ്വദേശി ഹംസകുട്ടി (81)  എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.