സപ്ലൈകോ കാലാനുസൃതമായി മാറുകയാണെന്നും അവശ്യ ഉല്പന്നങ്ങളെല്ലാം സാധാരണക്കാര്‍ക്ക്  മിതമായ നിരക്കില്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ്  മന്ത്രി പി തിലോത്തമന്‍. കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ ചിറ്റുമലയിലും കൊല്ലം കോർപ്പറേഷൻ പരിധിയിലെ അഞ്ചാലുംമൂട്ടിലും പുതിയ സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ചിറ്റുമലയില്‍ നടന്ന പരിപാടിയില്‍  കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ അധ്യക്ഷനായി. ചിറ്റുമലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മാവേലിസ്റ്റോറിനെയാണ് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ആക്കി  ഉയര്‍ത്തിയത്. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും ഇവിടെ  ലഭ്യമാകും.ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു,  കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യമുന ഷാഹി തുടങ്ങിയവർ പങ്കെടുത്തു

അഞ്ചാലുംമൂട്  സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ ആദ്യ വില്‍പ്പന കെപ്‌കോ ചെയര്‍പേഴ്സണ്‍ ചിഞ്ചുറാണി നിര്‍വ്വഹിച്ചു.കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ അധ്യക്ഷയായ ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ടി ആര്‍ സന്തോഷ്‌കുമാര്‍, എം എസ് ഗോപകുമാര്‍, ഡി സുകേശന്‍, ജൂനിയര്‍ മാനേജര്‍ സജ്ന തുടങ്ങിയവര്‍ പങ്കെടുത്തു.