ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലയിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 (ആയുര്‍വേദം) തസ്തികയിലെ അവധി ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  സര്‍ക്കാര്‍ അംഗീകൃത ഫാര്‍മസിസ്റ്റ് ട്രെയിനിങ് കോഴ്‌സ് പാസായ ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  ഉദേ്യാഗാര്‍ഥികള്‍ മാര്‍ച്ച് 31 ന് രാവിലെ 10 നും രണ്ടിനും ഇടയ്ക്ക് തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളജിന് സമീപമുള്ള ആരോഗ്യഭവന്‍ കെട്ടിടത്തിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഭാരതീയ ചികിത്സാ വകുപ്പ്) അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം.  വിശദവിവരത്തിന് ഫോണ്‍: 0471 2320988.