സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍, പ്രോജക്ട് ഫെല്ലോ തസ്തികകളില്‍ താത്ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ തസ്‌കയില്‍ ഒരു ഒഴിവാണുളളത്. ലൈഫ് സയന്‍സ്/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ബയോടെക്നോളജി/മൈക്രോബയോളജി എന്നിവയില്‍ എം.എസ്സിയോ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എം.എസ്.ഡബ്ല്യു ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. പി.എച്ച്.ഡിയോ എം.ഫിലോ ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസ ശമ്പളം 20000 രൂപ. പരിസ്ഥിതി/ജൈവ വൈവിധ്യ സംരക്ഷണ മേഖലയില്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയം അഭിലഷണീയം.

പത്തനംതിട്ട ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.പ്രോജക്ട് ഫെല്ലോ തസ്തികയില്‍ രണ്ട് ഒഴിവുകളാണുളളത്. ബയോളജിക്കല്‍ സയന്‍സ്/ലൈഫ് സയന്‍സ്/എന്‍വയോണ്‍മെന്റ് സയന്‍സ്/ബയോടെക്നോളജി/മൈക്രോബയോളജി എന്നിവയില്‍ ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസവേതനം 15000 രൂപ. അപേക്ഷ www.keralabiodiversity.org യിലെ ലിങ്കിലൂടെ നല്‍കാം. അപേക്ഷയൊടൊപ്പം പാന്‍, ആധാര്‍കാര്‍ഡ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന പകര്‍പ്പുകളും നല്‍കണം. നവംബര്‍ നാല് വരെ അപേക്ഷിക്കാം.