ജില്ലയിലെ മാലൂര്‍ ഗ്രാമപഞ്ചായത്ത്, തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി എന്നിവിങ്ങളില്‍ എസ്.സി. പ്രൊമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവിടെ സ്ഥിരതാമസക്കാരായ പട്ടികജാതിയില്‍പ്പെടുന്ന 18-40 നും ഇടയില്‍ പ്രായമുള്ള പ്ലസ് ടു പാസ്സായവര്‍ക്ക് അപേക്ഷിക്കാം അപേക്ഷകര്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയും, ജാതി, നേറ്റിവിറ്റി /റസിഡന്‍ഷ്യല്‍, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 10 നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. 10-ാം ക്ലാസ്സ് പാസ്സായവര്‍ക്കും സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് എന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിലുള്ള അപേക്ഷകര്‍ക്ക് 50 വയസ്സാണ് ഉയര്‍ന്ന പ്രായ പരിധി. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 – 2700 596.