മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ അക്കൗണ്ട്‌സ് ഓഫീസര്‍, ഹോസ്പിറ്റല്‍ അസിസ്റ്റന്റ്, നഴ്‌സിംഗ് സൂപ്രണ്ട്, പര്‍ച്ചേസ് ഓഫീസര്‍, ടെക്‌നീഷ്യന്‍ ന്യൂക്ലിയര്‍ മെഡിസിന്‍ എന്നീ തസ്തികകളിലേയ്ക്ക് അപേക്ഷിച്ചിട്ടുളളവര്‍ക്ക് ഒ.എം.ആര്‍ പരീക്ഷ ഏപ്രില്‍ എട്ടിന് തിരുവനന്തപുരം പാളയത്തുളള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നടത്തും.  അര്‍ഹതപ്പെട്ടവര്‍ക്കുളള ഹാള്‍ടിക്കറ്റ് www.lbskerala.com എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2560311, 2560312.