ഭൂജല വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും അഴിമതിരഹിതവും പരാതിരഹിതവുമാക്കി കാര്യക്ഷമമാക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവായി.
ഭൂജല ഡയറക്ടറുടെ ഓരോ ദിവസത്തെയും ജോലി സംബന്ധിച്ച് തീയതിയും സമയവും സഹിതം വ്യക്തമായ പ്രതിമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് തൊട്ടടുത്ത മാസം അഞ്ചിനകം സര്‍ക്കാരില്‍ സമര്‍പ്പിക്കണം.
ഡയറക്ടറുടെ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ അതത് ദിവസം രാവിലെ ഓഫീസിന് പുറത്ത് പൊതുജനം കാണത്തക്കവിധം നോട്ടീസ് ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ഡയറക്ടറുടേയും ജീവനക്കാരുടേയും ദിനംപ്രതിയുള്ള ഡ്യൂട്ടി വിവരം ഭൂജല വകുപ്പിന്റെ വെബ്‌സൈറ്റില്‍ കൊടുക്കണം.
വകുപ്പിലെ ജീവനക്കാരുടെ പ്രതിമാസ ജോലിവിവരം തൊട്ടടുത്തമാസം അഞ്ചിനകം ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഫീല്‍ഡ് ഡ്യൂട്ടി സംബന്ധിച്ച എന്തെങ്കിലും പരാതി ലഭിക്കുമ്പോള്‍ വര്‍ക്ക് ഡയറി പരിശോധനയ്ക്ക് സര്‍ക്കാരിന് റിപ്പോര്‍ട്ട് സഹിതം ഡയറക്ടര്‍ സമര്‍പ്പിക്കണം.
ഭൂജല വകുപ്പിലെ അപേക്ഷകള്‍ സ്വീകരിക്കുന്നതു മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം വരെ ഓണ്‍ലൈനാക്കണം. പ്രോസസിംഗ് വിവരങ്ങള്‍ അതത് സമയം ഭൂജല വകുപ്പിന്റെ സൈറ്റില്‍ ഇടാനും അപേക്ഷകരുടെ മൊബൈലില്‍ മെസേജ് അയക്കാനും സംവിധാനം ഉണ്ടാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.