കയ്യൂര്‍ ഗവ: ഐ.ടി.ഐയില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്,ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്എന്നീട്രേഡുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.താഴെ പറയുന്ന നിശ്ചിതയോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ഈ മാസം 11 ന്  രാവിലെ 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.  കൂടൂതല്‍ വിവരങ്ങള്‍ക്ക് 04672-230980
കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ്ആന്റ് കമ്മ്യൂണിക്കേഷന്‍ബ്രാഞ്ചിലുള്ള ത്രിവത്സരഡിപ്ലോമ/എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.എ.സിയും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് തസ്തികയുടെ യോഗ്യതകള്‍. ഹോട്ടല്‍മാനേജ്മന്റ്/കാറ്ററിംഗ്‌ടെക്‌നോളജിയില്‍വിഷയത്തില്‍ത്രിവത്സര  ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും/അല്ലെങ്കില്‍ ഹോട്ടല്‍മാനേജ്മന്റ്/കാറ്ററിംഗ്‌ടെക്‌നോളജിയില്‍ വിഷയത്തില്‍ത്രിവത്സര  ബിരുദവും   1വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍എന്‍.ടി.സിയും മൂന്ന്‌വര്‍ഷത്തെ പ്രവൃത്തി പരിചയവുംഅല്ലെങ്കില്‍ബന്ധപ്പെട്ട ട്രേഡില്‍എന്‍.എ.സിയും മൂന്ന്‌വര്‍ഷത്തെ പ്രവൃത്തി പരിചയവും ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് തസ്തികയുടെ  യോഗ്യതകള്‍.