കൊച്ചി: ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം ആരംഭിക്കുന്നു. റെയില്‍വേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഗ്രൂപ്പ് ഡി, പി എസ് സി  എല്‍ ഡി സി ഖാദി ബോര്‍ഡ് (221/16), ലബോറട്ടറി അസിസ്റ്റന്റ് (41/2017), പ്രൊസസ്സ് സെര്‍വര്‍ (353/16) എന്നീ പരീക്ഷകള്‍ക്കാണ് പരിശീലനം.
ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള പിന്നാക്ക, ന്യൂനപക്ഷ സമുദായക്കാര്‍ക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ 400 രൂപ പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ ആറ് മാസത്തിനകമുളള  യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും, ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്  സഹിതം  ഏപ്രില്‍ 25ന് മുമ്പായി രക്ഷിതാവിനോടൊപ്പം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ : 04842623304.