അടുത്ത വര്‍ഷം (2019) ജനുവരി / ഫെബ്രുവരിയില്‍ നടക്കുന്ന എന്‍.സി.വി.ടി പരീക്ഷയ്ക്കായി എസ്.സി.വി.ടി പൂര്‍ണമായും വിജയിച്ചതോ ഫസ്റ്റ് സെമസ്റ്റര്‍ വിജയിച്ചതോ ആയ ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫീസായി 1000 രൂപയും ഒ.എം.ആര്‍ ഫീസായി 75 രൂപയും അടയ്ക്കണം. അപേക്ഷ മെയ് 31 ന് മൂന്ന് മണി വരെ സ്വീകരിക്കും. നിശ്ചിത തീയതിക്കുശേഷം നല്‍കുന്ന അപേക്ഷ 500 രൂപ പിഴയോടെ 2018 ജൂണ്‍ ആറ് വരെ സ്വീകരിക്കും. അടിസ്ഥാന യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എസ്.സി. വി.ടി പരീക്ഷ വിജയിച്ച ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ്, പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം, ആധാര്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ഫോണ്‍ – 04923 235560.