കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പളളി ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതും പട്ടികവര്‍ഗ്ഗ പെണ്‍കുട്ടികള്‍ താമസിച്ചു പഠനം നടത്തുന്നതുമായ ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മുരിക്കുംവയല്‍ പ്രീമെട്രിക് ഹോസ്റ്റല്‍, കോരുത്തോട് പ്രീമെട്രിക് ഹോസ്റ്റല്‍ എന്നീ സ്ഥാപനങ്ങളില്‍ നിലവിലുളള കുക്ക്/മെസ്സ്‌ഗേള്‍/ആയ’ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് താല്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏപ്രില്‍ 18 രാവിലെ 11 ന് ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. 18-നും 41-നും ഇടയില്‍ പ്രായമുളള 8-ാം ക്ലാസ്സ് വിദ്യാഭ്യാസയോഗ്യതയുളള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കോട്ടയം ജില്ലക്കാരായ വനിതകള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കുക്ക്/മെസ് ഗേള്‍ തസ്തികയിലെ ഒഴിവിലേയ്ക്ക് എല്ലാത്തരം ഭക്ഷണവും പാചകം ചെയ്യുന്നതിനു നൈപുണ്യം ഉളളവര്‍ ആയിരിക്കണം. ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ്ക്രാഫ്റ്റ് കോഴ്‌സുകള്‍ പാസ്സായവര്‍ക്കും ടി സ്ഥാപനങ്ങള്‍ക്കു സമീപം താമസിക്കുന്ന മേല്പറഞ്ഞ യോഗ്യതകള്‍ ഉളളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ ബയോഡേറ്റ, വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത, എന്നിവ തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.