ഫിഷറീസ് വകുപ്പിന്റെ മത്സ്യ വിത്തുല്പാദന കേന്ദ്രങ്ങളില്‍ പ്രോജക്ട് അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഏപ്രില്‍ 16ന് നടക്കും. ബി. എഫ്. എസ്.സി/എം. എസ്.സി അക്വാകള്‍ച്ചര്‍/എം. എസ്.സി ഫിഷറീസ്/എം.എസ്.സി സുവോളജി യോഗ്യതയുള്ള മത്സ്യകൃഷി/മത്സ്യ വിത്തുല്പാദനത്തില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും സാങ്കേതിക പരിജ്ഞാനവുമുള്ള 36 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം രാവിലെ 10.30ന് സിവില്‍ സ്റ്റേഷനിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തണം. വിശദ വിവരങ്ങള്‍ 0474-2792850 നമ്പരില്‍ ലഭിക്കും