കോവിഡ് 19 ബാധിതരായി   പാലക്കാട് ജില്ലയില് നിലവില് 5108 പേരാണ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ച(നവംബർ 20) ജില്ലയില് 573 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 136 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 88276 സാമ്പിളുകള് പരിശോധനയ്ക്കായി അയച്ചതില് 86621 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 392 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 445 സാമ്പിളുകൾ അയച്ചു. 34346 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 28834 പേർ രോഗമുക്തി നേടി. ഇനി 500 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 196067 പേരാണ് നിരീക്ഷണ കാലാവധി പൂര്ത്തിയാക്കിയത്. ഇതില് ഇന്ന് മാത്രം 1730 പേര് ക്വാറന്റൈന് പൂര്ത്തിയാക്കി. ജില്ലയിൽ 15293 പേർ വീടുകളിൽ നിരീക്ഷണത്തില് തുടരുന്നുണ്ട്.