കൊല്ലം : പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ  പ്രാഥമിക-സാമൂഹികരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിനായി വാര്‍ഡ് തലങ്ങളില്‍ രൂപീകരിച്ച ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തി. 685 ഹോട്ടലുകള്‍, 465 ബേക്കറികള്‍, 290 കൂള്‍ബാറുകള്‍, 36 ഫാക്ടറികള്‍, 249 മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടന്നു. 83776 വീടുകള്‍ സന്ദര്‍ശിച്ച് കൊതുകിന്റെ ഉറവിടങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു.

ജലജന്യ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി 36915 ജലസ്രോതസ്സുകളില്‍ ക്ലോറിനേഷന്‍ നടത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന്  ശ്രദ്ധയില്‍പ്പെട്ട കടകള്‍, സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയ്ക്കും 21 റബ്ബര്‍ തോട്ടം ഉടമകള്‍ക്കും പൊതുജനാരോഗ്യനിയമ പ്രകാരം നോട്ടീസ് നല്‍കിയതായും ഡി എം ഒ ആര്‍ ശ്രീലത അറിയിച്ചു.