കൊല്ലം: ജീവനക്കാര്‍ക്കുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതി (ജി പി എ ഐ എസ്) ചില ഭേദഗതികളോടുകൂടി 2021 ജനുവരി ഒന്നുമുതല്‍  പുതുക്കി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായതായും, ജീവനക്കാരെ പദ്ധതിയില്‍ അംഗങ്ങള്‍ ആക്കുന്നതില്‍  ശമ്പളം മാറി നല്‍കുന്ന മേലുദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു. അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് കോപ്പറേറ്റീവ് സൊസൈറ്റി,  എയ്ഡഡ് സ്ഥാപനങ്ങള്‍,  പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ എസ് എല്‍ ഐ, ജി ഐ എസ് പദ്ധതികളില്‍ അംഗത്വം നേടേണ്ടതുണ്ട്. ജീവനക്കാര്‍ ഈ പദ്ധതികളില്‍ അംഗത്വം നേടിയിട്ടുണ്ടെന്ന്  ഉറപ്പുവരുത്തണമെന്നും  ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു.