വികസ്വര സംസ്ഥാനങ്ങളെ മുരടിപ്പിക്കുന്നരീതിയിലാണ് 15ാം ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി പറഞ്ഞു. പുതുച്ചേരി, ദല്‍ഹി പോലുള്ള കേന്ദ്ര ഭരണപ്രദേശങ്ങള്‍ ധനകാര്യകമ്മീഷനില്‍ അംഗം പോലുമല്ലാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യന്‍ ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കവേ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനങ്ങള്‍ക്ക് ദോഷകരമാകുന്ന പരിഗണനാവിഷയങ്ങള്‍ക്കെതിരെ ദക്ഷിണേന്ത്യയിലെ മാത്രമല്ല, കൂടുതല്‍ സംസ്ഥാനങ്ങളെ അണിനിരത്താന്‍ ശ്രമിക്കുമെന്ന് ആന്ധ്രാപ്രദേശ് ധനകാര്യമന്ത്രി യനമല രാമകൃഷ്ണുഡു പറഞ്ഞു.
വികസിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഭാവിയില്‍ രാജ്യത്തിന്റെ തന്നെ വികസനത്തിന് തിരിച്ചടിയാകുമെന്ന് മനസിലാക്കണമെന്ന് കര്‍ണാടക കൃഷിമന്ത്രി കൃഷ്ണ ബൈരെ ഗൗഡ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.