തിരുവനന്തപുരം:     ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ജയിലുകളിലെ അന്തേവാസികള്‍ക്കായി മഞ്ഞപ്പിത്തം(ബി, സി) പരിശോധന ആരംഭിച്ചു.  ജയില്‍ വകുപ്പുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്. സെന്‍ട്രല്‍ ജയില്‍, ജില്ലാ ജയില്‍, സ്പെഷ്യല്‍ സബ് ജയില്‍ ഉള്‍പ്പടെ ജില്ലയിലെ എട്ട് ജയിലുകളിലാണ് പരിശോധന നടത്തുക.

നാഷണല്‍ വൈറല്‍ ഹെപ്പറ്റിട്ടീസ് കണ്ട്രോള്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് പരിശോധന.  ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര സബ് ജയിലുകളില്‍ ഇതിനോടകം പരിശോധന പൂര്‍ത്തിയായിട്ടുണ്ട്.  പരിശോധനയില്‍ രോഗം കണ്ടെത്തുന്നവര്‍ക്ക് ആരോഗ്യ വകുപ്പ് വഴി തുടര്‍ചികിത്സ ഉറപ്പാക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എസ് ഷിനു അറിയിച്ചു.