കൊല്ലം : ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ഗ്രീന്‍പ്രോട്ടോകോള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിശോധന വരുംദിവസങ്ങളില്‍ നടത്തും.

പ്രകൃതി സൗഹൃദമല്ലാത്ത വസ്തുക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാതല ഗ്രീന്‍പ്രോട്ടോകോള്‍ കോ-ഓര്‍ഡിനേറ്റര്‍ കമ്മിറ്റിയെ അറിയിക്കാം. ഫോണ്‍: 0474-2791910.