കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികള്‍ വിവിധ ചാനലുകളില്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ അഞ്ചു വരെ സംപ്രേഷണം ചെയ്യും. സെന്‍ട്രല്‍ ഹാള്‍ സ്‌പെഷ്യല്‍ എപ്പിസോഡിന്റെയും സെന്‍ട്രല്‍ ഹാള്‍ അഭിമുഖ പരിപാടിയുടെയും സമയക്രമമായി. സെന്‍ട്രല്‍ ഹാള്‍ സ്‌പെഷ്യല്‍ എപ്പിസോഡില്‍ ഗള്‍ഫ് ചര്‍ച്ചയാണ്. അഭിമുഖ പരിപാടിയില്‍ ആര്‍.വി.ജി. മേനോനുമായി രാജു എബ്രഹാം എം.എല്‍.എയും കെ.മോഹന്‍കുമാറും നടത്തുന്ന അഭിമുഖമാണ് സംപ്രേഷണം ചെയ്യുന്നത്.

സെന്‍ട്രല്‍ ഹാള്‍-ഗള്‍ഫ് ചര്‍ച്ച സമയക്രമം: നവംബര്‍ 29ന് 24 ന്യൂസില്‍ വൈകിട്ട് 4-4.30 നും 30 ന് പുലര്‍ച്ചെ 12-12.30 നും (പുന:സംപ്രേഷണം) 30 ന് ജയ്ഹിന്ദില്‍ രാത്രി 8.30-9.00 നും ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് 11.30-12.00 നും (പുന:സംപ്രേഷണം), ഡിസംബര്‍ ഒന്നിന് കൈരളി ന്യൂസില്‍ വൈകിട്ട് 4.30-5.00നും ഏഷ്യാനെറ്റ് കേബിള്‍ വിഷനില്‍ രാത്രി 7.00-7.30നും ഞായര്‍ ഉച്ചയ്ക്ക് 1.00-1.30 നും(പുന:സംപ്രേഷണം) ഡിസംബര്‍ മൂന്നിന് രാത്രി 8.30-9.00ന് ദൂരദര്‍ശന്‍ മലയാളത്തിലും നാലിന് രാത്രി 8.30-9.00 നും(പുന:സംപ്രേണം). കേരളവിഷനില്‍ മൂന്നിന് രാത്രി 8.00-8.30 നും നാലിന് രാത്രി 8.00-8.30 നും (പുന:സംപ്രേഷണം). മീഡിയ വണ്ണില്‍ അഞ്ചിന് രാത്രി 8.30-9.00, ഞായര്‍ ഉച്ചയ്ക്ക് 2.30-3.00നും (പുന:സംപ്രേഷണം).

സെന്‍ട്രല്‍ ഹാള്‍ അഭിമുഖം- സമയക്രമം : നവംബര്‍ 29ന് ഏഷ്യാനെറ്റ് ന്യൂസ് വൈകിട്ട് 4.30-5.00, റിപ്പോര്‍ട്ടര്‍ ടി,വി. വൈകിട്ട് 6.30-7.00നും, 30 ന് പുലര്‍ച്ചെ 2.30-3.00നും (പുന: സംപ്രേഷണം), കൗമുദി ടി.വി. 30 ന് രാത്രി 8.00-8.30, ഒന്നിന് കൈറ്റ് വിക്ടേഴ്‌സ് രാത്രി 9.30-10.00 നും, നാലിന് രാത്രി 9.30-10.00 നും(പുന:സംപ്രേഷണം). മാതൃഭൂമി ന്യൂസില്‍ രണ്ടിന് വൈകിട്ട് 4.30-5.00 നും മൂന്നിന് പുലര്‍ച്ചെ 12.00-12.30 നും(പുന:സംപ്രേഷണം). മൂന്നിന് ദൂരദര്‍ശന്‍ മലയാളത്തില്‍ രാത്രി 8.30-9.00 നും നാലിന് രാവിലെ 8.30-9.00 നും (പുന:സംപ്രേഷണം), നാലിന് ന്യൂസ് 18 വൈകിട്ട് 4.30-5.00.