കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് വിഭാഗം തയ്യാറാക്കിയ കൈപ്പുസ്തകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് ശോഭ ഏറ്റുവാങ്ങി.

തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ വിവരം, ഫോണ്‍ നമ്പര്‍, പൊലീസ് ഉദ്യോഗസ്ഥരുടെ വിവരം, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, വാര്‍ഡുകള്‍, ഭൂപടങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന കൈപ്പുസ്തകത്തിന്റെ ഏകോപനം ജൂനിയര്‍ സൂപ്രണ്ട് ജി ജയകുമാറാണ് നിര്‍വഹിച്ചത്. ചടങ്ങില്‍ എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ യൂസുഫ്, ജൂനിയര്‍ സൂപ്രണ്ട് ജി ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.