ഇടുക്കി:  തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്ക പ്പെട്ടവര്‍ക്ക് പകരമായും റിസര്‍വ്വ് ആയും നവംബര്‍ 30ന് ശേഷം തയ്യാറാക്കപ്പെട്ട ചില നിയമന ഉത്തരവുകളില്‍ പരിശീലന സ്ഥലവും തീയതിയും രേഖപ്പെടുത്തി യിട്ടില്ലാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇപ്രകാരം നിയമന ഉത്തരവുകള്‍ ലഭിച്ച പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും ഡിസംബര്‍ 4ന് രാവിലെ 10ന് അതത് കേന്ദ്രങ്ങളില്‍ നടത്തുന്ന പരിശീലന ക്ലാസില്‍ പങ്കെടുക്കേണ്ടതാണ്. മുന്‍കൂട്ടി പരിശീലന തീയതി ലഭിച്ചിട്ടുളളവര്‍ക്ക് ഇത് ബാധകമല്ലെന്ന് ജില്ലാ വരണാധികാരി അറിയിച്ചു.

ബ്ലോക്ക് /മുനിസിപ്പാലിറ്റി തിരിച്ചുളള പരിശീലന കേന്ദ്രങ്ങള്‍ 

അടിമാലി – ഗവണ്‍മെന്റ് ഹൈസ്‌ക്കൂള്‍ അടിമാലി

ദേവികുളം- ഗവ. എഞ്ചിനീയറിംഗ് കോളേജ്, മൂന്നാര്‍

നെടുങ്കണ്ടം – പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നെടുങ്കണ്ടം
സിവില്‍സ്റ്റേഷന്‍ ഹാള്‍, നെടുംങ്കണ്ടം
ബ്ലോക്ക് പഞ്ചായത്ത് മിനിഹാള്‍,
നെടുംങ്കണ്ടം
ഇളംദേശം – സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍, കരിമണ്ണൂര്‍

ഇടുക്കി – ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, തടിയമ്പാട്

കട്ടപ്പന – സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ് ഹാള്‍, കട്ടപ്പന

തൊടുപുഴ – ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, തൊടുപുഴ
മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, തൊടുപുഴ

അഴുത – മരിയന്‍ കോളേജ്, കുട്ടിക്കാനം

തൊടുപുഴ/കട്ടപ്പന മുനിസിപ്പാലിറ്റി – കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, പൈനാവ്