വയനാട് :ജില്ലയില്‍ ചൊവ്വാഴ്ച (1.12.20) 150 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 138 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. 8 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10895 ആയി. 9135 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 70 മരണം. നിലവില്‍ 1330 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 728 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
ബത്തേരി സ്വദേശികളായ 22 പേർ, മുട്ടിൽ 21 പേർ, വൈത്തിരി 12 പേർ, കൽപ്പറ്റ, പൂതാടി, തവിഞ്ഞാൽ സ്വദേശികൾ 11 പേർ വീതം, മേപ്പാടി 9 പേർ, മാനന്തവാടി 8 പേർ, പനമരം 7 പേർ, മീനങ്ങാടി, തരിയോട്, തിരുനെല്ലി, വെള്ളമുണ്ട 4 പേർ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, പൊഴുതന 3 പേർ വീതം, മൂപ്പൈനാട്, നെന്മേനി, പുൽപ്പള്ളി, വെങ്ങപ്പള്ളി, എടവക 2 പേർ വീതം, തൊണ്ടർനാട് സ്വദേശിയായ ഒരാൾ എന്നിവരാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. നവംബർ 22ന് ഡൽഹിയിൽ നിന്ന് എത്തിയ ബത്തേരി സ്വദേശി, നവംബർ 30ന് ബാംഗ്ലൂരിൽ നിന്ന് വന്ന പനമരം സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതരായവർ.

138 പേര്‍ക്ക് രോഗമുക്തി
കൽപ്പറ്റ 15 പേർ, മേപ്പാടി 8 പേർ, തരിയോട് 5 പേർ, മാനന്തവാടി, ബത്തേരി, അമ്പലവയൽ, എടവക, തിരുനെല്ലി, തവിഞ്ഞാൽ, പൊഴുതന 4 പേർ വീതം, വെള്ളമുണ്ട, മുട്ടിൽ 3 പേർ വീതം, കണിയാമ്പറ്റ, കോട്ടത്തറ, പടിഞ്ഞാറത്തറ, മൂപ്പൈനാട് 2 പേർ വീതം, മീനങ്ങാടി, നൂൽപ്പുഴ, മുള്ളൻകൊല്ലി, നെന്മേനി, പനമരം എന്നിവിടങ്ങളിൽ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലുള്ള 63 പേരുമാണ് രോഗമുക്തരായത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (1.12) പുതുതായി നിരീക്ഷണത്തിലായത് 1240 പേരാണ്. 741 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8743 പേര്‍. ഇന്ന് വന്ന 116 പേര്‍ ഉള്‍പ്പെടെ 741 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1363 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 168475 സാമ്പിളുകളില്‍ 168245 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 157350 നെഗറ്റീവും 10895 പോസിറ്റീവുമാണ്.