കൊല്ലം: ജില്ലയില്‍ ചൊവ്വാഴ്ച543 പേര്‍ രോഗമുക്തി നേടി. 349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്തുകളില്‍ ചിതറ, വെളിയം, മൈനാഗപ്പള്ളി, പത്തനാപുരം, തെക്കുംഭാഗം, കുലശേഖരപുരം ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

ഇതര സംസ്ഥാനത്ത് നിന്നും വന്ന ഒരാള്‍ക്കും സമ്പര്‍ക്കം വഴി 343 പേര്‍ക്കും നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 48 പേര്‍ക്കാണ് രോഗബാധ. ഇരവിപുരം, കല്ലുംതാഴം, കുരീപ്പുഴ, മതിലില്‍ ഭാഗങ്ങളില്‍ നാലുവീതവും തിരുമുല്ലാവാരം-3 എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതര്‍.

മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-11, കൊട്ടാരക്കര-9, പുനലൂര്‍-8, പരവൂര്‍-4 എന്നിങ്ങനെയാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ ചിതറ-20, വെളിയം, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ 14 വീതവും പത്തനാപുരം-11, തെക്കുംഭാഗം, കുലശേഖരപുരം ഭാഗങ്ങളില്‍ 10 വീതവും വിളക്കുടി, കുളത്തൂപ്പുഴ പ്രദേശങ്ങളില്‍ എട്ടുവീതവും കല്ലുവാതുക്കല്‍, ശാസ്താംകോട്ട, വെളിനല്ലൂര്‍, പിറവന്തൂര്‍ ഭാഗങ്ങളില്‍ ഏഴുവീതവും പെരിനാട്, ഈസ്റ്റ് കല്ലട പ്രദേശങ്ങളില്‍ ആറുവീതവും കരീപ്ര, അഞ്ചല്‍, തൊടിയൂര്‍, ശൂരനാട് സൗത്ത്, മയ്യനാട്, പൂയപ്പള്ളി, പട്ടാഴി വടക്കേക്കര, നെടുമ്പന, ഏരൂര്‍ പ്രദേശങ്ങളില്‍ അഞ്ചുവീതവും ശൂരനാട് നോര്‍ത്ത്, മൈലം, പന്മന, പനയം, ചാത്തന്നൂര്‍, ഇടമുളയ്ക്കല്‍ എന്നിവിടങ്ങളില്‍ നാലുവീതവും പട്ടാഴി, തേവലക്കര, തൃക്കരുവ, ഇട്ടിവ ഭാഗങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.

മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതര്‍.
കൊല്ലം മാങ്കോട് സ്വദേശിനി അമ്മിണി(70), കൊട്ടാരക്കര സ്വദേശിനി വരദായിനി(65), തട്ടാമല സ്വദേശി സൈനുദ്ദീന്‍(75), കലയനാട് സ്വദേശി പൊടിയന്‍(68) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.