ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഇത്തവണ വോട്ട് ചെയ്യുന്നത് 1, 782,587 വോട്ടര്‍മാര്‍. നഗര സഭകളിലും ഗ്രാമപഞ്ചായത്തിലുമായുള്ള ആകെ 37 പ്രവാസി വോട്ടര്‍ക്ക് പുറമേയാണിത്. 1, 782,587 വോട്ടര്‍മാരില്‍ 838,988 പുരുഷ വോട്ടര്‍മാരും 943,588 സ്ത്രീ വോട്ടര്‍മാരുമാണ്. 11 ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരാണ് ഉള്ളത്. ജില്ലയിലെ ആകെ പുതിയ വോട്ടര്‍മാരുടെ എണ്ണം 52885 ആണ്. പുതിയ വോട്ടര്‍മാരില്‍ 23940 പുരുഷന്‍മാരും 28944 സ്ത്രീകളും ഒരാള്‍ ട്രാന്‍സ് ജെന്‍ഡറുമാണ്.

മുനിസിപ്പാലിറ്റികളില്‍ ആകെ 2,98,891 വോട്ടര്‍മാരും 5 പ്രവാസി വോട്ടര്‍മാരുമാണുള്ളത്. ഇതില്‍ 140647 പേര്‍ പുരുഷന്‍മാരും 158242 പേര്‍ സ്ത്രീകളും രണ്ടു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. മുനിസിപ്പാലിറ്റിയില്‍ ആകെ 9318 പേര്‍ പുതിയ വോട്ടര്‍മാരാണ്. ഇതില്‍ 4281 പേര്‍ പുരുഷന്‍മാരും 5037 പേര്‍ സ്ത്രീകളുമാണ്. ഗ്രാമപഞ്ചായത്തുകളില്‍ 43567 പേര്‍ പുതിയ വോട്ടര്‍മാരാണ്. ഇതില്‍ 19 659 പേര്‍ പുരുഷന്‍മാരും 23907 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്ജെന്‍ഡറുമാണ്.