ആലപ്പുഴ: ജില്ലാ പഞ്ചായത്ത് /ഗ്രാമ പഞ്ചായത്ത് /ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റൽ ബാലറ്റുകൾക്കായുള്ള അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികൾക്ക് നൽകണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു. നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോസ്റ്റൽ ബാലറ്റിനായുള്ള അപേക്ഷ ബന്ധപ്പെട്ട നഗരസഭാ വരണാധികാരിക്ക് നൽകണം.