തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജുകളിലേക്ക് 2020 വര്‍ഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ തിരുവനന്തപുരം കേന്ദ്രത്തില്‍ ഡിസംബര്‍ 5 ന് നടക്കും. അപേക്ഷകര്‍ക്ക് പ്രവേശന പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റുകള്‍ www.lbscentre.kerala.gov.in യില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പ്രവേശന പരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താല്‍ക്കാലികമായിട്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2560363, 364.