പോളിടെക്‌നിക് കോളേജ് പ്രവേശനത്തിന് കാസര്‍കോട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗം, ലാറ്റിന്‍, അംഗപരിമിതര്‍, കുടുംബി, കുശവ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഡിസംബര്‍ മൂന്നിന് രാവിലെ 10 നും മറ്റ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഡിസംബര്‍ നാലിന് രാവിലെ 10 നും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. നേരത്തെ അപേക്ഷിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പ്രവേശനം ലഭിച്ച് ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവരും www.polyadmission.org ഡിസംബര്‍ രണ്ടിന് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9495373926