തൃശൂർ എൻജിനിയറിങ്ങ് കോളേജിൽ ഒന്നാം വർഷ എംടെക് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 2020 ഡിസംബർ 4 ന് രാവിലെ 9 മണി മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഉച്ചക്ക് 11 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യണം. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾ സർക്കാർ ഫീസായ 11730 രൂപയും (എസ് സി, എസ് ടി, ഒ ഇ സി 1500 രൂപ) മറ്റു ഫീസുകളും അപ്പോൾതന്നെ അടയ്ക്കേണ്ടതാണ്.
ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഫോൺ :0487-2334144
വെബ്സൈറ്റ് :gectcr.ac.in