തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലയിൽ ഡിസം. 8, 9, 10, 16 തിയതികളിൽ മദ്യം ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു.

ഡിസം. 8 വൈകീട്ട് 6 മുതൽ വോട്ടെടുപ്പു തിയതിയായ ഡിസം. 10 ന് തിരഞ്ഞെടുപ്പ് ജോലികൾ കഴിയുന്നതു വരെയും വോട്ടെണ്ണൽ ദിനമായ ഡിസം. 16 നുമാണ് ജില്ലയിൽ ലഹരി വിരുദ്ധ ദിനങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ ദിവസങ്ങളിൽ അനധികൃതമായി ലഹരി സംഭരണമോ വിതരണമോ നടക്കുന്നില്ലെന്ന് തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉറപ്പു വരുത്തണമെന്നും ഇതിനുള്ള മുൻകൂർ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.