തിരുവനന്തപുരം:  വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ഒഴിവുളള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ ഡിസംബര്‍ 4ന് നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
രാവിലെ ഒന്‍പത് മുതല്‍ 15,000 റാങ്ക് വരെയുളള എല്ലാ വിഭാഗക്കാരും, ഉച്ചയ്ക്ക് 12 മുതല്‍ 30,000 റാങ്ക് വരെയുള്ള എല്ലാപിന്നാക്കസമുദായംഗങ്ങളും, പട്ടികജാതി, സാമ്പത്തിക പിന്നാക്ക വിഭാഗക്കാരും, 02.30 മുതല്‍ 50,000 റാങ്ക് വരെയുള്ള എല്ലാ പട്ടികജാതിവിഭാഗക്കാരും, 03.00 മുതല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ടെക്‌സ്റ്റൈല്‍ ടെക്‌നോളജി പഠിക്കാന്‍ താല്‍പ്പര്യമുള്ള എല്ലാ വിഭാഗക്കാരും നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.orgwww.cpt.ac.in.