തിരുവനന്തപുരം:  ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ ആളുകൾക്കും അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാൻ 1077 ഹെൽപ്പ് ലൈൻ ആരംഭിച്ചു. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനിൽനിന്ന് 24 മണിക്കൂറും സേവനം ലഭിക്കും.
രക്ഷാ പ്രവർത്തനം നേടത്തേണ്ട സാഹചര്യത്തിലുള്ളവർ, മാറ്റിപ്പാർപ്പിക്കേണ്ടവർ തുടങ്ങിയവർ ഈ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടണം. പ്രകൃതി ക്ഷോഭവുമായി ബന്ധപ്പെട്ട മറ്റ് അടിയന്തര സഹായങ്ങളും ഈ നമ്പറിൽനിന്നു ലഭിക്കുമെന്നു കളക്ടർ പറഞ്ഞു.
ചുഴലിക്കാറ്റ് കണക്കിലെടുത്ത് ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ പറഞ്ഞു. ആവശ്യത്തിനു മെഡിക്കൽ ടീം, മരുന്ന്, ആംബുലൻസുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.