പാലക്കാട് ജില്ലയിൽ ഇന്ന് (ഡിസംബർ 2) 427 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 269 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 148 പേർ, അഞ്ച് ആരോഗ്യ പ്രവർത്തകർ, വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ച് പേർ എന്നിവർ ഉൾപ്പെടും. 371 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 28 പേർ
പുതുപ്പരിയാരം സ്വദേശികൾ- 25 പേർ
കോട്ടായി സ്വദേശികൾ – 24 പേർ
തച്ചമ്പാറ സ്വദേശികൾ- 23 പേർ
വടക്കഞ്ചേരി സ്വദേശികൾ- 22 പേർ
തിരുവേഗപ്പുറ സ്വദേശികൾ- 20 പേർ
കരിമ്പുഴ സ്വദേശികൾ- 16 പേർ
കോട്ടോപ്പാടം, തിരുമിറ്റക്കോട് സ്വദേശികൾ- 15 പേർ വീതം
വെള്ളിനേഴി സ്വദേശികൾ-13 പേർ
കുമരംപുത്തൂർ സ്വദേശികൾ – 12 പേർ
കരിമ്പ സ്വദേശികൾ- 10 പേർ
മണ്ണാർക്കാട്, തരൂർ, വാണിയംകുളം സ്വദേശികൾ- 8 പേർ വീതം
കടമ്പഴിപ്പുറം, പട്ടാമ്പി സ്വദേശികൾ- 7 പേർ വീതം
അകത്തേത്തറ, ആലത്തൂർ, ചെർപ്പുളശ്ശേരി, കാഞ്ഞിരപ്പുഴ, കപ്പൂർ, മുണ്ടൂർ, മുതുതല, തച്ചനാട്ടുകര സ്വദേശികൾ- 6 പേർ വീതം
അലനല്ലൂർ, ചിറ്റൂർ – തത്തമംഗലം, വല്ലപ്പുഴ സ്വദേശികൾ – 5 പേർ വീതം
അമ്പലപ്പാറ, കൊടുമ്പ്, നെന്മാറ, പറളി, പട്ടിത്തറ, വിളയൂർ സ്വദേശികൾ – 4 പേർ വീതം
ചളവറ, ചാലിശ്ശേരി, കണ്ണാടി, കുലുക്കല്ലൂർ, മലമ്പുഴ, മങ്കര, പിരായിരി, പുതുശ്ശേരി, തൃത്താല സ്വദേശികൾ- 3 പേർ വീതം
ആനക്കര, എരിമയൂർ, കൊല്ലങ്കോട്, കൊപ്പം, ലക്കിടി – പേരൂർ, മാത്തൂർ, നാഗലശ്ശേരി, പെരിങ്ങോട്ടുകുറുശ്ശി, ഷൊർണ്ണൂർ, വടകരപ്പതി, സ്വദേശികൾ – 2 പേർ വീതം
അഗളി, അനങ്ങനടി, എലവഞ്ചേരി, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, കുത്തന്നൂർ, മുതലമട, ഓങ്ങല്ലൂർ, പല്ലശ്ശന, പരുതൂർ, പട്ടഞ്ചേരി, പെരുമാട്ടി, ശ്രീകൃഷ്ണപുരം, തെങ്കര, വടവന്നൂർ, വണ്ടാഴി സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4669 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലും 5 പേർ തിരുവനന്തപുരം, എട്ട് പേർ കോഴിക്കോട്, 33 പേർ തൃശ്ശൂർ, 33 പേർ എറണാകുളം, 85 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.