പാലക്കാട്:  തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിസംബര് 10 ന് ജില്ലയിലെ സര്ക്കാര് ഓഫീസുകള്, വിദ്യാഭ്യാസ സ്ഥാപനങ്ങള് എന്നിവയ്ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര് ഡി.ബാലമുരളി ഉത്തരവിട്ടു. പോളിംഗ് സ്‌റ്റേഷനുകളായി പ്രവര്ത്തിക്കുന്ന സര്ക്കാര് ഓഫീസുകള്ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഡിസംബര് ഒന്പതിനും അവധിയായിരിക്കും.