പാലക്കാട്: കോവിഡ് 19 ബാധിതരായി ജില്ലയില് നിലവില് 4669 പേരാണ് ചികിത്സയിലുള്ളത്. ബുധനാഴ്ച(ഡിസംബർ 02) ജില്ലയില് 427 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 103 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 99205 സാമ്പിളുകള് പരിശോധനയ്ക്കായി അയച്ചതില് 96970 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 304 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 284 സാമ്പിളുകൾ അയച്ചു. 39143 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 33977 പേർ രോഗമുക്തി നേടി.

ഇതുവരെ 210628 പേരാണ് നിരീക്ഷണ കാലാവധി പൂര്ത്തിയാക്കിയത്. ഇതില് ഇന്ന് മാത്രം 1244 പേര് ക്വാറന്റൈന് പൂര്ത്തിയാക്കി. ജില്ലയിൽ 14619 പേർ വീടുകളിൽ നിരീക്ഷണത്തില് തുടരുന്നുണ്ട്.