മാനന്തവാടി ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുള്ളതും ഒഴിവു വരാൻ സാധ്യതയുള്ളതുമായ ഒന്നാം വർഷ എം.ടെക്ക് , ബി ടെക്ക് (ലാറ്ററൽ എൻട്രി ) സീറ്റുകളിലേക്ക് ഡി റ്റി ഇ എം ടെക്ക് പ്രോസ്പെക്റ്റസ്, കീം 2020 ലെറ്റ് പ്രോസ്പെക്റ്റസിന് വിധേയമായി സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ആവശ്യമായ രേഖകൾ സഹിതം ഡിസംബർ 4 ന് 11 മണിക്ക് മുമ്പായി രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ പ്രവേശനം ലഭിച്ചിട്ടുള്ളർ പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. പുതുതായി പ്രവേശനം ലഭിക്കുന്നവർ രേഖകളും സർട്ടിഫിക്കറ്റുകളും ഫീസും അടയ്ക്കണം. കൂടുതൽ വിവരങ്ങൾwww.gecwyd.ac.in എന്ന് വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ04935670644