വയനാട് ജില്ലയില്‍ ആറര വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം പൂര്‍ത്തിയാക്കി സ്ഥലം മാറിപോകുന്ന നബാര്‍ഡ് എ.ജി.എം. എന്‍.എസ്. സജികുമാറിന് ജില്ലയിലെ സന്നദ്ധസംഘടനകള്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ. പോള്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. സെബാസ്റ്റ്യന്‍ ഇടയത്ത്, ഫാ. ബിജോ തോമസ്, അഗസ്റ്റിന്‍, ഫാ. ആല്‍ഫ്രഡ്, ഫാ. മാത്യൂസ്, രാമകൃഷ്ണന്‍, ജോയി പി.ഒ. തുടങ്ങിയവര്‍ സംസാരിച്ചു. വയനാട് ജില്ലയിലെ മുഴുവന്‍ സന്നദ്ധ സംഘടനകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു. യോഗത്തില്‍ വെച്ച് വയനാട് ജില്ലയുടെ സന്നദ്ധസംഘടനകളുടെ സ്‌നേഹോപഹാരം കളക്ടര്‍ സജികുമാറിന് നല്‍കി.