എറണാകുളം:  എല്ലാ ആശ പ്രവർത്തകർക്കും കമ്പ്യൂട്ടർ സാക്ഷരത ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ആരോഗ്യ ദൗത്യം അക്ഷയയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പരിശീലന പരിപാടി ജില്ലയിൽ പൂർത്തിയായി. ജനുവരി 4 മുതൽ ആരംഭിച്ച പരിശീലന പരിപാടിയിൽ 19 ഊര് ആശമാർ ഉൾപ്പെടെ മുഴുവൻ ആശ പ്രവർത്തകരും പങ്കെടുത്തു.

ആശ പ്രവർത്തകരുടെ ജോലികൾ ഡിജിറ്റൽവത്കരിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം നൽകിയത്. ഓരോ ആശ പ്രവർത്തകർക്കും 10 മണിക്കൂർ നീളുന്ന പരിശീലനമാണ് നൽകിയത്. ജില്ലയിലെ തിരഞ്ഞെടുത്ത 131 അക്ഷയ സെന്ററുകളിലൂടെയാണ് ആശമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം പൂർത്തിയാക്കിയത്.